2010 ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കഴുകന്‍

ഭൂമിക്കു മീതെ ഇരയെ തേടി വട്ടമിട്ടു പറക്കുകയായിരുന്നു ഒരു കൂട്ടം കഴുകന്‍മാര്‍ കൂട്ടത്തിലെ ചെറിയ കഴുകന്‍ വിശന്നു കരച്ചിലില്‍ ആണ് അങ്ങിനെ അവര്‍ വിശന്നു വലഞ്ഞ് പറന്നു നടക്കുമ്പോളാണ് കാതടപ്പിക്കുന്ന ഒരു സ്ഫോടന ശബ്ദം കേട്ടത് അതോടെ വിശന്നു കരഞ്ഞിരുന്ന കുഞ്ഞിക്കഴുകന്റെ കരച്ചില്‍ മാറി ഒരു നിമിഷം അവന്‍ ചുറ്റുപാടും നോകി ഭയപ്പാടോടെ അവന്‍ നിലവിളിച്ചു തുടങ്ങി.അപ്പോള്‍ കൂട്ടത്തിലെ പ്രായംചെന്ന കഴുകന്‍ പറഞ്ഞു മകനെ നീ ഭയപ്പെടേണ്ട നിന്റെ വിശപ്പുമാറ്റാന്‍ ഇതാ ഒരു വഴി തുറന്നിരിക്കുകയാണ് നീ കണ്ടില്ലേ അവിടെ ഒരു മസ്ജിദില്‍ ആണ് സ്ഫോടനനം നടന്നിരിക്കുന്നത് ഇനി നമ്മുക്കാണ്‌ കോള് അടുത്ത സ്ഫോടനം ചുറ്റുവട്ടത്തുള്ള ഏതെങ്കിലും ക്ഷേത്രത്തില്‍ ആയിരിക്കും അതിനാല്‍ നമുക്ക് ക്ഷേത്ര പരിസരത്ത് നിന്നും കുറച്ചു മാറി എവിടെ എങ്കിലും കൂടം അപ്പ്പോള്‍ കുഞ്ഞി കഴുകനൊരു സംശയം എന്തിനാ ഈ സ്ഫോടനങ്ങള്‍ എല്ലാം ആരാ ഇതിന്റെ എല്ലാം പിന്നില്‍ അപ്പോള്‍ മുതിര്‍ന്ന കഴുകന്‍ മറുപടി പറയാന്‍ തുടങ്ങി അത് മനുഷ്യരുടെ വ്യത്യസ്തമായ ചിന്തകളും ആശയങ്ങളും വിശ്വാസങ്ങളും തമ്മില്‍ ഇടയ്ക്കിടെ ചില സംഘര്ഷങ്ങള്‍ ഉണ്ടാകാറുള്ളത് പതിവാണ് എല്ലാവരും വ്യത്യസ്തരാണല്ലോ അത് പോലെ മുന്‍പ് പറഞ്ഞ വിശ്വാസ്സങ്ങളും ആശയങ്ങളും എല്ലാം വ്യത്യസ്തമായിരിക്കും ഇതില്‍ ഭിന്ന അഭിപ്രയങ്ങളുള്ളവരെ തമ്മിലടിപ്പിക്കാനും അവയ്ക്ക് എരിവു പകരാനും അതില്‍ നിന്ന് നേട്ടം കൊയ്യാനും മനുഷ്യര്കിടയില്‍ തന്നെ ചില കഴുകന്മാര്‍ ഉണ്ട് അവര്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതാണ് ഇത്തരം സംഘര്ഷങ്ങള്‍ ഇവര്‍ തന്നെ ആണ് ഈ സ്ഫോടനങ്ങള്‍ നടത്തുന്നതും അത് പറഞ്ഞു തീരും മുന്പ് ക്ഷേത്രത്തിലും സ്ഫോടനം നടന്നു പിന്നെ വിശ്വാസ്സങ്ങളും ആശയങ്ങളും തമ്മില്‍ ചേരി തിരഞ്ഞു വെട്ടും കുത്തും നടത്തി കൊള്ളും അവര്‍ വെട്ടിയും കുത്തിയും കലഹിക്കുമ്പോള്‍ അങ്ങിനെ ഓരോ പ്രാണനും പിടഞ്ഞു വീഴുമ്പോള്‍ ആ കഴുകന്മാരെ പോലെ അത് കണ്ടു ആഘോഷിച്ചു കൊണ്ട് ആനന്ദിക്കുക ആയിരുന്നു മനുഷ്യര്കിടയിലെ കഴുകന്മാരും നേട്ടം പ്രതീക്ഷിച്ചു തമ്മില്‍ അടിപ്പിച്ചതിന്റെ ലാഭ വിഹിതങ്ങള്‍ കണക്കു കൂടുക ആണ് അവര്‍

2010 ജൂലൈ 31, ശനിയാഴ്‌ച

മഴ

ഒരു നാള്‍ എന്നോട് പിണങ്ങി അട്ടഹസിച്ചു പോയവള്‍ ,
പിന്നീടൊരു നാള്‍ ആ പിണക്കത്തിന്റെ പരിഭവങ്ങള്‍-
തീര്‍ക്കാന്‍ മന്ദമായ് എന്നരികില്‍ എത്തിയവള്‍,
കള്ളപ്പിണക്കം നടിച്ചു ഞാനും പരിഭവിച്ചപ്പോള്‍-
എന്‍ മുന്നില്‍ നിന്ന് പോട്ടിക്കരഞ്ഞവള്‍ ,
അത് കണ്ടു ഞാന്‍ ഒന്ന് പുഞ്ചിരിച്ചപ്പോള്‍ -
തുള്ളിച്ചാടി വന്നെന്നില്‍ അലിഞ്ഞവള്‍
മഴ

2010 മേയ് 13, വ്യാഴാഴ്‌ച

പുതു മഴ പെയ്തൊഴിഞ്ഞപ്പോള്‍

എന്റെ വേനല്‍ കിനാവുകളിലേയ്ക്ക് പുതു മഴ പ്രണയത്തിന്റെ പുതു രാഗങ്ങളുമായി വിരുന്നെത്തുകയാണ്,
ഹേ മഴക്കാലമേ നിന്റെ വരവിനായ് കാത്തിരിയ്കുകയായിരുന്നു ഞാന്‍ ,
ഈ വേനല്‍ ചൂടിന്‍െറ കാഠിന്യത്തിലേയ്ക്ക് നീ വിരുന്നെത്തുമ്പോള്‍ എനിയ്ക് എന്തെന്നില്ലാത്ത ആഹ്ലാദം ..

ഇത്ര നാളും എന്റെ മനസ്സില്‍ കാര്‍ മേഘങ്ങളായിരുന്നു ., ഏകാന്ത നിമിഷങ്ങള്‍ ഉരുണ്ടു കൂടിയ മൌന വേളകള്‍ ആയിരുന്നു . പ്രക്ഷുബ്ദമായ മനസ്സില്‍ ആര്‍ത്തലയ്ക്കുന്ന തിര വഹിയ്ക്കും സാഗരമായി താപവും എന്നില്‍ നിറഞ്ഞിരുന്നു .

നീ പതിയെ മൂളി മൂളി എന്നരികില്‍ എത്തിയപ്പോള്‍ നിന്റെ വശ്യമായ സംഗീതത്തില്‍ അലിഞ്ഞ് എന്നില്‍ ഉരുണ്ടു കൂടിയിരുന്ന മേഘങ്ങള്‍ എല്ലാം എന്നില്‍ തന്നെ ഒരു മഴയായ് പെയ്തു അനന്തരം എന്നിലെ താപ സാഗരം വഹിയ്കുന്ന തിരകള്‍ ശാന്തമാകുന്നതും അവ നിശബ്ദമായി തീരത്തെ പുല്കുന്നതും എല്ലാം ഞാന്‍ അറിഞ്ഞു

നിന്റെ പ്രണയാര്‍ദ്രമായ സംഗീതം ഈ നിശയുടെ നിശബ്ദതയില്‍ കുളിര് പടര്‍ത്തി ഇലത്തലപ്പുകളില്‍ നൃത്തമാടുമ്പോള്‍ എന്റെ പ്രണയവും നിന്നോടൊത്ത് പെയ്തു വീഴുന്നു ..

നീ പെയ്തൊഴിയുമ്പോള്‍ ഞാന്‍ വീണ്ടും ഏകനാകുന്നു . പിന്നെ എന്റെ കാതുകള്‍ നിന്റെ
നിര്‍മലമായ ഗീതങ്ങള്‍ കേള്‍ക്കാനായ് കൊതിയോടെ ........


നിന്‍റെ അസാന്നിദ്യത്തില്‍ എന്നെ വേട്ടയാടുന്ന ഏകാന്തതയില്‍ ഒരു സാന്ത്വനം പോലെ എന്റെ ഓര്‍മകളിലേയ്ക്ക് നിന്‍റെ ഗീതങ്ങള്‍ വിരുന്നെതുന്നു .....

ശാന്തമായ് വീണ്ടും നീ എന്നിലേയ്ക് ഇറ്റുവീഴും എന്നറിയാമെങ്കിലും നിന്‍ നീര്‍ തുള്ളികള്‍ എന്റെ ഹൃദയത്തിലേയ്ക്ക് വീണ്ടും പെയ്തു വീഴുന്നതും കാത്ത് , നിന്‍റെ പുത്തന്‍ പ്രണയ ഗാനത്തിനായ്‌ കാതോര്‍ത്തു ഞാന്‍ ഇരിയ്കാം ..................
ശ്യാം