2011 ജനുവരി 3, തിങ്കളാഴ്‌ച

മൌനം സംഗീതമാക്കിയവള്‍

നീലാകാശത്ത് നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുമ്പോള്‍ രാവിന്റെ നിശബ്ദതയുടെ സംഗീതം ആസ്വദിക്കുന്നത് , ഏകാന്തമായ പകല്‍ വേളകളില്‍ മാനത്തു കാര്‍മുകിലുകള്‍ കൂടൊരുക്കുമ്പോള്‍ മഴയുടെ സംഗീതം കേള്‍ക്കാനായി കാതോര്‍ത്തു നില്‍ക്കുന്ന പ്രകൃതിയിലെ നിശബ്ദ നിമിഷങ്ങള്‍ ആസ്വദിക്കുന്നതും അവളുടെ പ്രധാന വിനോദങ്ങള്‍ ആയിരുന്നു. അല്ലെങ്കിലും അവളുടെ ഏകാന്തതയ്ക്ക് കൂട്ടിരുന്നത് വര്‍ത്തമാനത്തിന്റെ മൌന വേളകള്‍ മാത്രമായിരുന്നു . അവളുടെ ഭൂത കാലങ്ങളെ തമസ്സിന്റെ ഇരുണ്ട വര്‍ണങ്ങള്‍ വിഴുങ്ങി കഴിഞ്ഞിരുന്നു . ആരവങ്ങള്‍ ഇല്ലാതെ പെയ്തൊഴിഞ്ഞിരുന്ന മഴത്തുള്ളികളുടെ മൌന സംഗീതം അവളുടെ ഇന്നലെകളിലെ താരാട്ടു പാട്ടുകള്‍ ആയിരുന്നു. ഏകാന്തതയുടെ പകല്‍ വേളകളില്‍ അവള്‍ക്കു കൂട്ട് പകല്‍ മഴകള്‍ ആയിരുന്നു . ആവേശത്തോടെ അവള്‍ പുല്‍കാന്‍ ആഗ്രഹിച്ച മഴത്തുള്ളികള്‍ പതിയെ അവളെ നിരാശപെടുത്തിക്കൊണ്ടിരുന്നു . മഴ ഒരു നാള്‍ അവളുടെ സ്വപ്‌നങ്ങള്‍ നനച്ചു .പ്രതീക്ഷകളോടെ നെയ്തെടുത്ത ജീവിതം പെരുമഴയില്‍ ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍കേണ്ടി വന്നു അവള്‍ക്കു .....

മഴ ഇന്നും അവളില്‍ പെയ്തു കൊണ്ടിരിക്കുന്നു , അവള്‍ പോലുമറിയാതെ അവള്‍ അവലംബിച്ച് പോരുന്ന മൌനത്തെ സംഗീതമാക്കി കൊണ്ട്

അഭിപ്രായങ്ങളൊന്നുമില്ല: