പലയിടങ്ങളിലും കണ്ടിരുന്നു നോക്കുകുത്തികളെ,
ഇന്ന് വഴിയരികില്‍ തന്നെ കാണാം
മന:സാക്ഷി മരവിച്ചുപോയ നോക്കുകുത്തികളെ.
ചോര ചിന്തി മൃതപ്രായരായി വഴിയരികില്‍ കിടക്കുന്ന -
കൂടപ്പിറപ്പിനെ കണ്ടിട്ടുംകാണാതെ പോകുന്നവര്‍,
സ്നേഹത്തിനുപോലും വില പേശുന്ന കാലത്ത് -
പണം കൊടുത്ത് വാങ്ങിയ സ്നേഹം
അലങ്കാരമായി കാണുന്നവര്‍,
കാലാന്തരങ്ങളില്‍ കഥയറിയാതെ ആട്ടം കണ്ടു നിന്നവര്‍
സ്വയമറിയാതെ പല വേഷങ്ങള്‍-
കെട്ടി ഒരുനാള്‍ പിണം ആകവേ അതും കണ്ടു നിന്നു,
ഹാ കഷ്ടം എന്ന് പതിവായ് ജപിച്ചു
പിന്നെയാ വാക്ക് മറവിയ്ക്കു ബലികൊടുത്തു-
പിന്നെയും കണ്ടു നില്പതു പല കാഴ്ചകള്‍.
പണ്ട് വയലിലൂടെ കൃഷിസ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍
പലയിടങ്ങളിലും കണ്ടിരുന്നു നോക്കുകുത്തികളെ,
ഇന്ന് വഴിയരികില്‍ തന്നെ കാണാം
മന:സാക്ഷി മരവിച്ചുപോയ നോക്കുകുത്തികളെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ