2011 ജനുവരി 16, ഞായറാഴ്‌ച

പുനര്‍ജന്മം

ഇതൊരു പുനര്‍ജന്മമാണ്‌ ,വിസ്മൃതിയിലാണ്ടു പോയ ചില സംസ്കാരങ്ങളുടെ,
ഇന്നലെകളില്‍ മാത്രം ഒതുങ്ങി കഴിഞ്ഞ ചില-
നല്ല ശീലങ്ങളുടെ പുനര്‍ജ്ജന്മം


മനുഷ്യരുടെ ദുരയ്ക്ക് അടിപ്പെട്ടു ജീര്‍ണ്ണിച്ച പ്രകൃതിയുടെ,
ഇടയ്ക്കെപ്പോഴോ ഗതി മാറിപ്പോയ ഋതുക്കളുടെയുംപുനര്‍ജ്ജന്മം
ദുര മൂത്ത് കൊല ചെയ്യപ്പെട്ട ആറിന്റെയും
,ആറില്‍ നിന്നുയര്‍ന്നിരുന്ന വഞ്ചിപ്പാട്ടിന്റെയുംപുനര്‍ജ്ജന്മം
സ്മൃതികളില്‍ നിന്നുയരുന്ന കിളി നാദങ്ങളുടെയും ,
കിളികള്‍ക്ക് ചേക്കേറാന്‍ ഇടം നല്‍കിയിരുന്ന വനങ്ങളുടെയും പുനര്‍ജ്ജന്മം

കോണ്‍ക്രീറ്റ് കാടുകളായ് രൂപാന്തരപ്പെട്ട വയലുകളുടെയും
വയലില്‍ നിന്ന് ഉയര്‍ന്നിരുന്ന കൊയ്ത്തു പാട്ടിന്റെയും
പുനര്‍ജ്ജന്മം

അതെ ഇതൊരു പുനര്‍ജ്ജന്മമാണ്‌
ഇന്നലെകളില്‍ പാഴായിപ്പോയ പ്രതീക്ഷകളുടെ
പുനര്‍ജ്ജന്മം

പുനര്‍ജ്ജനി തേടി അലഞ്ഞിരുന്ന പ്രതീക്ഷകളുടെപുനര്‍ജ്ജന്മം

അഭിപ്രായങ്ങളൊന്നുമില്ല: