2011 ജനുവരി 5, ബുധനാഴ്‌ച

സ്വാര്ത്ഥന്‍

ചില നിസ്വാര്‍ത്ഥര്‍ നീ സ്വാര്ത്ഥന്‍ ആണെന്ന് പറയുന്നു.
പക്ഷെ എനിയ്കറിയാം നിന്റെ സ്വാര്‍ത്ഥത എന്തെന്ന്.

നിന്റെ വിശപ്പ്‌ മാറ്റിവെച്ച് നീ നാഥനില്ലത്തവരുടെ വിശപ്പകറ്റുന്നതും,
അവരുടെ വേദന ആരുമറിയാതെ നീ പങ്കിട്ടെടുത്തതും ആരുമറിയാതെ നീ -
അവരില്‍ ഒരാള്‍ ആയതും നിന്റെ സ്വാര്‍ത്ഥത കൊണ്ടായിരുന്നു

നീ ഒരു പിശുക്കന്‍ ആണെന്ന് അവര്‍ പറയുന്നു
പക്ഷെ നിന്റെ പിശുക്ക് ചിലരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നെന്നും
അവയ്ക്ക് ചിറകുകള്‍ സമ്മാനിച്ചു എന്നും അവ പറന്നു പറന്നു ഉയരങ്ങള്‍ കീഴടക്കിയതും-.
ഞാന്‍ അറിഞ്ഞു ഇതും നിന്റെ സ്വാര്‍ത്ഥത

പക്ഷെ ഞാന്‍ അറിയുന്നു നിന്റെ സ്വാര്ത്ഥതയില്‍ നീ ആനന്ദം കണ്ടെത്തുന്നു എന്നത്
നിന്റെ ദുഃഖങ്ങള്‍ അവരുടെ ആനന്ദമായപ്പോള്‍ അതോര്‍ത്തു നീ സംതൃപ്തനായതും നിന്റെ സ്വാര്ത്ഥത കൊണ്ടാണ്
ആരോരുമറിയാതെ ചില നന്മകള്‍ മനസ്സില്‍ സൂക്ഷിച്ചതും ചില നന്മകള്‍ക്ക് നിമിത്തമായതും
നിന്റെ സ്വാര്ത്ഥത കൊണ്ടാണ്

നിന്റെ മഹത്വം അറിയാത്തവന്‍ അത്രെ നിസ്വാര്ത്ഥന്‍
അങ്ങിനെ എങ്കില്‍ ഞാന്‍ സ്വാര്ത്ഥന്‍ ആണ്

സ്വാര്ത്ഥന്റെ ,ലുബ്ദന്റെ, ധാരാളിയുടെ അങ്ങിനെ ഞാന്‍ അറിയാത്ത-
പല മുഖം മൂടികളും നിനക്കാവശ്ശ്യമായിരുന്നോ ,
നിന്റെ മഹത്വം മൂടിവെയ്ക്കപ്പെടുന്നത്‌ അത് ഈ ലോകം അറിയാതെ പോകുന്നത്
നിന്റെ സ്വാര്ത്ഥത കൊണ്ട് മാത്രമാണ്

ഇത് എനിയ്ക്ക് വിളിച്ചു പറയാതിരിക്കാന്‍ ആകില്ല കാരണം നിന്നെ പോലെ ഉള്ളവരെ
ഈ സമൂഹത്തിനു ആവശ്യമുണ്ട് .
നിന്നെപ്പോലെ ഉള്ള ഒരു കൂട്ടം ഇനിയുള്ള തലമുറകളായി വളരട്ടേ എന്നത് എന്റെ സ്വപ്നമാണ്
എന്റെ സ്വാര്ത്ഥതയാണ്

അഭിപ്രായങ്ങളൊന്നുമില്ല: