ഒരു നാള്‍ എന്നോട് പിണങ്ങി അട്ടഹസിച്ചു പോയവള്‍ ,
പിന്നീടൊരു നാള്‍ ആ പിണക്കത്തിന്റെ പരിഭവങ്ങള്‍-
തീര്‍ക്കാന്‍ മന്ദമായ് എന്നരികില്‍ എത്തിയവള്‍,
കള്ളപ്പിണക്കം നടിച്ചു ഞാനും പരിഭവിച്ചപ്പോള്‍-
എന്‍ മുന്നില്‍ നിന്ന് പോട്ടിക്കരഞ്ഞവള്‍ ,
അത് കണ്ടു ഞാന്‍ ഒന്ന് പുഞ്ചിരിച്ചപ്പോള്‍ -
തുള്ളിച്ചാടി വന്നെന്നില്‍ അലിഞ്ഞവള്‍
മഴ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ