അസ്തമയ സൂര്യന്‍റെ സിന്ദൂര പൊട്ടുചാര്‍ത്തിയ സായന്തനങ്ങളും, പ്രതീക്ഷകളുടെ അരുണോദയങ്ങളുമായി എത്തുന്ന പുലരികളും, അമ്പല മുറ്റത്തെ അരയാല്‍ ചില്ലകളില്‍ താളമിട്ട് സോപാന ഗീതം മൂളി എത്തുന്ന തെന്നലിന്‍ കുളിരലകളും, കരിവളകളുടെ പൊട്ടിച്ചിരികളുയര്‍ത്തിക്കൊണ്ട് എന്നരികില്‍ എത്താറുള്ള എന്‍റെ പ്രണയിനിയെയും എനിയ്ക്ക് നഷ്ടമായിരിയ്കുന്നു.
ഒരു മയില്‍ പീലിത്തുംബുപോലെ പോലെ എന്നില്‍ ഉണരുന്ന സ്മരണകളില്‍ നഷ്ട പ്രണയത്തിന്റെ നൊമ്പരങ്ങള്‍ക്ക് കേളികൊട്ടുയരുന്നു. പോയ്മറഞ്ഞ പ്രണയത്തിന്റെ വസന്ത കല്‍പ്പത്തിലേയ്ക്ക് ഏകാനമിന്നെന്‍െറ സ്‌മരണകള്‍ യാത്രയകുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ പോലെ അവളുടെ തേന്‍ മൊഴികള്‍ എന്നെ തേടിയെത്തുന്നു. പ്രഭാതത്തിന്‍െറ നേര്‍ത്ത വെള്ളി രശ്മികള്‍ കായലോളങ്ങളില്‍ ചിതറി തെറിയ്കുന്ന പോലെ വശ്യമായ അവളുടെ പുഞ്ചിരിയും.
സ്മരണകളില്‍ പ്രണയ നിലാവ് ഒഴുകുമ്പോള്‍ വിധി നല്കിയ വിരഹം അനിവാര്യമയിരുന്നോ, ചിന്തകളോടും സ്മരണകളോടും സ്വപ്നങ്ങളോടും സാമഞ്ചസ്യപെടാന്‍ മനസ്സിന് കഴിയാതെ പോകുമ്പോള്‍ വിധി എനിക്കായ് നല്കിയത് വിരഹമായിരുന്നു എന്ന് മനസ്സിനെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ല. മനസ്സ് ഇപ്പോഴും അവളെ ഓര്‍ത്ത് വിതുമ്പുന്നു
വിടപറയും മുന്‍പേ അവള്‍ എനിക്കായ് നല്കിയ സമ്മാനമായിരുന്നോ ആ മിഴിനീര്‍ കണങ്ങള്‍ അസ്വസ്ഥമായ മനസ്സിലേക്ക് വീണ്ടുമാ മിഴിനീര്‍ മാരി പെയ്തു വീഴുന്നു. മിഴിനീര്‍ ചോലകളില്‍ നനഞ്ഞു കുതിര്‍ന്നു പോയ കിനാവുകള്‍ വീണ്ടും ഒരു കവിത പോലെ എന്നിലുണരുന്നു.
ശാപഗ്രസ്ഥനാം എന്‍ ആത്മാവില്‍ ലയിച്ച സ്വപ്നങ്ങളേ..
കഴിയുമോ നിങ്ങള്‍കും ഇതുപോലെ എന്‍ പ്രിയയേയും സാന്ത്വനിപ്പിച്ചീടുവാന്‍
നൊമ്പരങ്ങള്‍ക്കൊന്നുമേ നോവിയ്ക്കാന്‍ കഴിയാത്ത അമൂര്‍ത്തമാം ആനന്ദം അവള്‍ക്കേകിടാമോ
http://syamkarumathil@yahoo.com
1 അഭിപ്രായം:
eeee karakkathinidayil ithokke ezhuthanevideyaaa ninakku samayaaam...
nannayittundu..
best wishes...
veeendum veendum ezhuthan daivam ninne anugrahikkatte...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ